Sunday, November 24, 2024

കിൻഡർഗാർഡനിലെ ആക്രമണം: ചൈനയിൽ കുട്ടികൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

ചൈനയിലെ തെക്ക് – കിഴക്കൻ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയുമടക്കം ആറുപേരാണ് കുത്തേറ്റ് മരിച്ചത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു ആക്രമണം നടന്നത്. സംഭവത്തെ തുടർന്നു ആക്രമണവുമായി ബന്ധപ്പെട്ട ഇരുപത്തിയഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണം നടന്ന് 20 മിനിറ്റിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാനായി. സ്കൂളിന് ചുറ്റുമുള്ള പ്രദേശങ്ങൾ അടച്ചുപൂട്ടി. പലരും ആക്രമണം അവശേഷിപ്പിച്ച നടുക്കത്തിലാണ്. കുറ്റകൃത്യത്തെ അപലപിച്ച് നിരവധിപേർ രംഗത്തെത്തി. ആക്രമണം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ചൈനയിൽ ഈ അടുത്ത കാലത്തായി ആണ് ഇത്തരത്തിൽ ഉള്ള ആക്രമണങ്ങൾ വർധിക്കുന്നത്. ചൈനയിൽ പൗരന്മാർ തോക്കുകൾ കൈവശം വയ്ക്കുന്നതിന് കർശനമായ വിലക്കുണ്ട്. എന്നാൽ സമീപവർഷങ്ങളായി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് വ്യാപകമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇത്തരത്തിൽ ഉള്ള ആക്രമണങ്ങളിൽ കൂടുതലും സ്‌കൂളുകളെയും വിദ്യാർത്ഥികളെയും ലക്‌ഷ്യം വച്ചുള്ളതായി മരുന്ന് എന്നത് അത്യന്തം വേദനാജനകമാണ്‌.

Latest News