Wednesday, January 22, 2025

മിഡിൽ ഈസ്റ്റിലെ ക്രൈസ്തവരെ പ്രാർഥനയിൽ അനുസ്മരിച്ച് ചാൾസ് മൂന്നാമൻ രാജാവ്

ലണ്ടനിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദൈവാലയത്തിൽ സിറിയയിലെ ജനങ്ങൾക്കുവേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തി ചാൾസ് മൂന്നാമൻ രാജാവ്. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ (എ. സി. എൻ.) സഹകരണത്തോടെയാണ് പ്രാർഥനാശുശ്രൂഷ സംഘടിപ്പിച്ചത്. മിഡിൽ ഈസ്റ്റേൺ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ശ്രദ്ധ നേടുന്നതിനാണ് ഈ പ്രോഗ്രാമിലൂടെ ശ്രമിച്ചത്.

ഇറാഖിലെ മൊസൂൾ, നിനെവേ സമതലങ്ങൾ എന്നിവിടങ്ങളിൽ ഐസിസ് അധിനിവേശം നടത്തിയതിന്റെ പത്താം വാർഷികത്തിൽ, എണ്ണമറ്റ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന വിനാശകരമായ സാഹചര്യമാണ് നിലവിലുള്ളത്. ബഷാർ അൽ അസദിന്റെ ഭരണപരാജയത്തെ തുടർന്ന് അനിശ്ചിതത്വം തുടരുന്ന സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളെയും സമ്മേളനം അനുസ്മരിച്ചു.

“ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദൈവാലയത്തിലെ ഈ പ്രത്യേക സേവനം ആവശ്യമുള്ളവരോടൊപ്പം നടക്കാനും വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പ്രതീക്ഷ ജ്വലിപ്പിക്കാനുമുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയെ ഓർമിപ്പിക്കുന്നു. ചാൾസ് രാജാവിന്റെ സാന്നിധ്യത്തിനും വിശ്വാസത്തിലും ഐക്യദാർഢ്യത്തിലും ഒരുമിച്ചുനിൽക്കാനുള്ള സന്നദ്ധതയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്” – ബ്രിട്ടനിലെ ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ. പീറ്റർ ഗല്ലഗെർ വെളിപ്പെടുത്തി.

Latest News