Tuesday, November 26, 2024

നോക്കൗട്ട് ചിത്രങ്ങൾ ഇന്ന് വ്യക്തമാകും: ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ പോർചുഗലും ബ്രസീലും

വാശിയേറിയ ഖത്തർ ലോകകപ്പിൽ ഇന്ന് ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകും. ഗ്രൂപ് ജി, എച്ച് മത്സരങ്ങളോടെ നോക്കൗട്ട് ചിത്രം വ്യക്തമാകും. സ്വിറ്റ്‌സർലൻഡ്, ഘാന, കാമറൂൺ, യുറുഗ്വായ് തുടങ്ങിയ ടീമുകൾ നോക്കൗട്ട് ബെർത്ത് ഉറപ്പിക്കാൻ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനമാണ് ബ്രസീലും പോർചുഗലും ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് എച്ചി- ലും, ജി- യിലും കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച പോർചുഗലും ബ്രസീലും നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. അവസാന മത്സരവും ജയിച്ച് ആദ്യ റൗണ്ടിൽ നൂറുമേനി കൊയ്യാനാണ് അവർ ഉന്നമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ ഒരു ടീമിനും മൂന്നു മത്സരങ്ങൾ ജയിക്കാനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ പോയിന്റും നേടുന്ന ആദ്യ ടീമാകാനാണ് പോർചുഗലിന്റെയും ബ്രസീലിൻറെയും ശ്രമം.

രാത്രി 8:30-ന് നടക്കുന്ന മത്സരങ്ങളിൽ പോർചുഗൽ ദക്ഷിണ കൊറിയയെയും ഘാന യുറുഗ്വായെയും നേരിടും. രാത്രി 12:30-ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ ആഫ്രിക്കൻ കരുത്തരായ കാമറൂണിനെയാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് സെർബിയയെയും നേരിടും. ഒരു ജയവും ഒരു തോൽവിയുമായി മൂന്നു പോയിന്റുള്ള ഘാനയാണ് ദക്ഷിണകൊറിയയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. അവർ ഇന്ന് ലാറ്റിനമേരിക്കൻ ശക്തരായ യുറുഗ്വായെ നേരിടും. ഒരു പോയിന്റു മാത്രമുള്ള യുറുഗ്വായ്ക്കും നോക്കൗട്ട് സാധ്യതയ്ക്ക് ഇന്നു ജയം അനിവാര്യമാണ്.

എന്നാൽ സമനില എങ്കിലും നേടി നോക്കൗട്ട് സീറ്റ് ഉറപ്പിക്കാനുള്ള പുറപ്പാടിലാണ് ഗ്രൂപ്പ് മത്സരത്തിൽ ഒരു പോയിൻറുമായി യുറുഗ്വായെ നേരിടുന്ന ഘാനയുടെ ശ്രമം. അതേസമയം ബ്രസീലിനെ നേരിടാൻ ഇറങ്ങുന്ന കാമറൂണിന് ഇന്നത്തെ കളി ജീവന്മരണ പോരാട്ടമാണ്. രണ്ടു കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ആഫ്രിക്കൻ ടീമിന് ബ്രസീലിനെ തോൽപ്പിച്ചേ മതിയാകൂ.

Latest News