വിദേശയാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ഫ്ലൈറ്റ്സ്. വിമാന ടിക്കറ്റ്നിരക്ക് കുറയുന്ന സമയം ഏതാണെന്ന് കൃത്യമായി ട്രാക്ക് ചെയ്ത് യാത്രക്കാരെ അറിയിക്കുന്നതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ ദിവസം ഗൂഗിള്‍ പുറത്തുവിട്ട ഒഫീഷ്യല്‍ ബ്ലോഗിലൂടെയാണ് പുതിയ സേവനം പ്രഖ്യാപിച്ചത്.
പുതിയ ഫീച്ചര്‍ എങ്ങനെ?
നിങ്ങള്‍ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്‌തെന്നു കരുതുക. സമാനമായ യാത്രകള്‍ പിന്നീട് നടത്താനുള്ള ഏറ്റവും മികച്ച സമയം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കി കുറഞ്ഞത് രണ്ടുമാസം മുന്‍പെങ്കിലും ഉപയോക്താക്കളെ ഗൂഗിള്‍ അറിയിക്കുന്നതാണ് പുതിയ ഫീച്ചർ.ടിക്കറ്റ്നിരക്ക് അറിയിക്കുന്നതിനായി ന്യൂ ഇന്‍സൈറ്റ്‌സ് എന്ന ഫീച്ചറാണ് ഗൂഗിൾ പുതുതായി ഉള്‍പ്പെടുത്തിയരിക്കുന്നത്.
വിമാന ടിക്കറ്റ്നിരക്ക് ട്രാക്ക് ചെയ്ത് അറിയിക്കുന്ന സംവിധാനവും പ്രൈസ് ഗ്യാരണ്ടി ചോയ്‌സും നേരത്തെ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് അവതരിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് കുറഞ്ഞ നിരക്കുകള്‍ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുന്ന പ്രത്യേക ഫീച്ചറും ഗൂഗിള്‍ ഫ്‌ളൈറ്റ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.