Friday, April 11, 2025

കൊച്ചി മുസീരിസ് ബിനാലെ തുടങ്ങി

കൊച്ചി മുസീരിസ് ബിനാലെയ്ക്ക് തിരി തെളിഞ്ഞു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്തു.

“പ്രതിലോമ ശക്തികൾക്കെതിരെ ചെറുത്തുനിൽപ്പിന് ബിനാലെ കരുത്ത് പകരും. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമകരമായ ആശയങ്ങൾ നടപ്പാക്കാൻ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവ് പ്രകടിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങൾക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളത്,” – ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായി ഏപ്രിൽ 10 വരെ ബിനാലെ പ്രദർശനം തുടരും. 35 ലധികം രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരൻമാരുടെ 200 സൃഷ്‌ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡൻറ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവയും അനുബന്ധമായി നടക്കും.

എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി ഉൾപ്പടെ 14 വേദികളിലായാണ് കലാ പ്രദർശനം. ബിനാലെ ആരംഭിച്ചതിൻറെ പത്താം വാർഷിക വേളയാണെന്ന പ്രത്യേകതയും ബിനാലെയുടെ ഈ സീസണിന് ഉണ്ട്.

Latest News