രാജ്യത്ത് വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന ചൂട് കൊച്ചിയില്‍ രേഖപ്പെടുത്തി. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് കൊച്ചിയില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജസ്ഥാനിലെ സികറിലാണ് ഏറ്റവും കുറവ് ചൂട്. ഇവിടെ 2.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ എട്ട് ദിവസങ്ങളില്‍ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. ഇതില്‍ നാലുദിവസം കണ്ണൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 36.7 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പുനലൂരില്‍ 35.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.