Thursday, April 3, 2025

കലാമാമാങ്കത്തിന് ഒരുങ്ങി കോഴിക്കോട്

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളക്കു ശേഷമുള്ള ആദ്യ യുവജനോത്സവത്തിനാണ് കോഴിക്കോട് ആതിഥേയത്വം വഹിക്കുന്നത്.

കലയെയും കലാകാരന്മാരെയും ഏറ്റെടുക്കുന്ന കോഴിക്കോടിന്റെ പെരുമ കണ്ടാണ് നീണ്ട ഏഴു വര്‍ഷത്തിനു ശേഷവും കലോത്സവത്തിന് ജില്ല വേദിയാകുന്നത്. ഇതിനു മുന്‍പ് 2015- ലാണ് കലയുടെ പോരാട്ടത്തിന് കോഴിക്കോട് ആതിഥേയത്വമരുളിയത്. കൊച്ചിയില്‍ നടക്കേണ്ടിയിരുന്ന കലോത്സവം മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലേക്ക് മാറ്റുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച അവസരത്തെ നിറകൈകളോടെയാണ് കോഴിക്കോട് ജില്ല അന്ന് ഏറ്റെടുത്തത്. പ്രധാന സ്റ്റേഡിയങ്ങള്‍ ഉള്‍പ്പടെ എല്ലാ വേദികളിലും ജനസാഗരമായിരുന്നു.

ജനുവരി മൂന്നിന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ കലാമാമാങ്കത്തിനും വലിയ മുന്നൊരുക്കങ്ങളാണ് കോഴിക്കോട് ജില്ലയില്‍ നടത്തുന്നത്. പഴയിടത്തിന്റെ സദ്യവട്ടം ഉള്‍പ്പടെ പതിവുകള്‍ക്ക് മാറ്റമില്ലാതെയാണ് ഒരുക്കങ്ങള്‍.

Latest News