Friday, April 11, 2025

ഒറ്റ രാത്രിയില്‍ രണ്ട് യുക്രൈന്‍ നഗരങ്ങളില്‍ കനത്ത റഷ്യന്‍ ആക്രമണങ്ങള്‍ നടന്നതായി അധികാരികള്‍

യുക്രൈനിലെ പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍ മേഖലകളില്‍ ഞായറാഴ്ച രാത്രിയില്‍ രണ്ട് നഗരങ്ങളിലായി കനത്ത റഷ്യന്‍ ആക്രമണങ്ങള്‍ നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവിട്ട് യുക്രേനിയന്‍ അധികാരികള്‍. യുക്രൈന്‍ നഗരങ്ങളായ വോളിനിലും സിറ്റോമിറിലുമാണ് കഴിഞ്ഞ രാത്രിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്.

സിറ്റോമിറില്‍ കഴിഞ്ഞ രാത്രിയില്‍ രണ്ട് വലിയ ആക്രമണങ്ങളാണ് നടന്നത്. ഒരു ഭൂകമ്പത്തിലെന്ന പോലെ ആക്രമണത്തില്‍ വീടുകളും കെട്ടിടങ്ങളും കുലുങ്ങിയെന്നും ആളുകളെല്ലാം ഭയചകിതരായെന്നും യുക്രൈനിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലെ മേയറായ സെര്‍ഹി സുഖോംലിന്‍ പറഞ്ഞു. ഇപ്പോള്‍ സിറ്റോമിര്‍ നഗരം ഏറെക്കുറെ ശാന്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോളിനില്‍ നടന്ന ആക്രമണത്തില്‍ റഷ്യന്‍ സൈന്യം അയച്ച മിസൈല്‍ ഒരു ഇന്ധന ഡിപ്പോയില്‍ പതിക്കുകയായിരുന്നു. അയല്‍രാജ്യമായ ബെലാറസില്‍ നിന്നാണ് ആക്രമണം നടന്നതെന്നും റഷ്യന്‍ സൈനികരുടെ താവളമാണ് ബെലാറസെന്നും യുക്രെന്‍ സൈന്യം അറിയിച്ചതായി പടിഞ്ഞാറന്‍ യുക്രൈനിലെ വോളിന്‍ റീജിയണല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്റെ തലവനായ യൂറി പൊഹുലിയാകോ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും പ്രവര്‍ത്തനനിരതരാണ്. എന്നാല്‍ ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest News