Tuesday, November 26, 2024

അഭയാ കേസിനെക്കുറിച്ച് കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതുന്നു: സത്യം അറിയാന്‍ ആഗ്രഹമുള്ളവര്‍ ഇത് വായിക്കുക

അഭയാ കേസില്‍ ഞാന്‍ ആദ്യമായി ഒരു പോസ്റ്റ് ഇടുന്നത് ഈ കേസ് ന്റെ വിധി വരുന്നയന്ന് രാവിലെ ആയിരുന്നു. ഇതില്‍ stress ചെയ്തിരുന്നത് താഴെ പറയുന്ന കാര്യങ്ങള്‍ ആയിരുന്നു.

‘ഈ case ല്‍ forensic medical evidence ഒട്ട് മിക്കവാറും എല്ലാം either substandard ആണ്, അല്ലെങ്കില്‍ അശാസ്ത്രീയവും തെറ്റുമാണ്.’

ഇങ്ങനെ പറയാന്‍ മൂന്നാല് കാരണങ്ങള്‍ ഉണ്ടായിരുന്നു

1. എനിക്ക് ഈ കേസില്‍ തെളിവായി ഹാജരാക്കപ്പെട്ട സിസ്റ്റര്‍ അഭയയുടെ മൃതശരീരത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും അതിന്മേല്‍ വിചാരണ കോടതി ‘Star Witness’ ആയിട്ട് കൊണ്ട് വന്ന ഡോക്ടര്‍ കന്തസാമി രണ്ട് വ്യത്യസ്ത സമയങ്ങളില്‍ മുമ്പ് നടത്തിയ ചില നിരീക്ഷണങ്ങളും അറിയാമായിരുന്നത് കൊണ്ടാണ്.

2. സിസ്റ്റര്‍ സെഫിയുടെ ശരീരത്തില്‍ നടത്തിയ ‘്virginity test’ ന്റെ medical opinion ഉം ആ പരിശോധന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ സാഹചര്യത്തേപ്പറ്റിയും hearsay വഴി അറിയാമായിരുന്നു.

3. മരിച്ചു പോയ ഉമാദത്തന്‍ സാറ് 2009 ല്‍ എനിക്ക് അയച്ച് തന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിന് ശേഷം അദ്ദേഹം അയച്ച് തന്നതാണ് പ്രതികളുടെ ജാമ്യാപക്ഷയില്‍ കേരള ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസ് ഹേമയുടെ ഒരു order ഉം.

4. സാര്‍ തന്നെ പിന്നീട് അയച്ചു തന്ന ഡോക്ടര്‍ കന്തസാമി എഴുതി തയ്യാറാക്കി ഈ കേസില്‍ നടത്തിയ നിരീക്ഷണങ്ങളും പിന്നീടൊരിക്കല്‍ അദ്ദേഹം നേരത്തേ പറഞ്ഞതിന് തികച്ചും വിപരീതമായി നടത്തിയ അഭിപ്രായങ്ങളും.

പിന്നീട് വിധി വന്നപ്പോള്‍, അതിന്റെ പകര്‍പ്പ് കിട്ടിയപ്പോഴാണ് ശ്രീ. കന്തസാമി വിചാരണ സമയത്ത് എത്രത്തോളം പക്ഷപാതപരവും ഏകപക്ഷീയവും അശാസ്ത്രീയവുമായിട്ടാണ് സാക്ഷി മൊഴി നല്‍കിയത് എന്ന് ബോധ്യപ്പെടുന്നത്.

???????????????

സിസ്റ്റര്‍ സെഫിയുടെ ‘വൈദ്യ’ പരിശോധനയുടെ ഒരു രേഖയോ അതിന്റെ പകര്‍പ്പോ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക്ക് മെഡിസിന്‍ വിഭാഗത്തില്‍ അന്നും ഇന്നും ഇല്ല. ആയതിനാല്‍ തന്നെ അതിന്റെ ഉള്ളടക്കം കേസിന്റെ വിധി വരും വരെ എനിക്ക് അറിയില്ലായിരുന്നു.

മേല്‍പ്പറഞ്ഞ കാര്യം തികച്ചും അസ്വാഭികമായ ഒന്നാണ്. നാളിത് വരെ ഈ വകുപ്പില്‍ നടത്തിയ എല്ലാ പരിശോധനകളുടെ അസ്സലോ (original) ഓഫീസ് പകര്‍പ്പോ (office copy)യോ കൃത്യമായ ഫയലിങ്ങ് സിസ്റ്റത്തിലൂടെ easily retrievable ആയിട്ട് ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഈ ഒരു പരിശോധനയുടെ ഫയല് മാത്രം ഇവിടില്ല. ഇതിനെ കുറിച്ച് ഔദ്യോഗികമായി കുറേയേറെ കത്തിടപാടുകള്‍ വകുപ്പ് മേധാവികളും അവര്‍ക്കും മേലെയുള്ളവരുമായി നടന്നിട്ടുണ്ട്. അതേ പറ്റി നന്നായി അറിയാവുന്നവര്‍, ഇപ്പോഴും സര്‍വീസിലുണ്ട്. ചിലര്‍ വിരമിച്ചിട്ടുണ്ട്. ചിലര്‍ മരിച്ച് പോയിട്ടുമുണ്ട്.

ഈ ഫയല്‍ ഇവിടെ ഇല്ലാത്ത വിഷയത്തെക്കുറിച്ച് എനിക്ക് ഇതില്‍ കൂടുതല്‍ പറയാന്‍ നിയമപരമായും സര്‍വീസ് ചട്ടങ്ങളാലുമുള്ള പരിമിതികളുണ്ട്. ഇതിന്റെ പിന്നിലുള്ള സത്യങ്ങളിലേക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ ഒരു അന്വേഷണം നടത്തിയാല്‍ സത്യം കണ്ടെത്താനും കഴിയും. കഴിയണം.

സിസ്റ്റര്‍ സെഫിയുടെ മേല്‍ മെഡിക്കല്‍ പരിശോധന എന്ന പേരില്‍ നടത്തിയ മനുഷ്യത്തഹീനമായ പ്രവര്‍ത്തിയുടെ ഫലമായി നിര്‍മ്മിച്ചെടുത്ത ആ റിപ്പോര്‍ട്ടിന്മേല്‍ ‘വിദഗ്ദ്ധര്‍’ എന്തൊക്കെ മൊഴികളാണ് നല്‍കിയത് എന്ന് വിചാരണ കോടതിയുടെ വിധി വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

അതേ പറ്റി ഞാന്‍ ഫേസ്ബുക്കില്‍ എഴുതുന്ന പരിധികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് മുമ്പ് എഴുതിയിട്ടുണ്ട്. എന്നേ വായിക്കുന്ന ചിലരെങ്കിലും അതൊക്കെ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു.

??????????????

മൃതശരീരത്തില്‍ നടത്തുന്ന പരിശോധനകളില്‍ നിന്നും ഒരു ഫോറെന്‍സിക്ക് വിദഗ്ധന് ഒട്ട് മിക്കവാറും കേസുകളിലും എത്തി ചേരാവുന്ന ചില നിഗമനങ്ങളുണ്ട്.
a. മരണ കാരണം (determine the cause of death)
b. മരണത്തിനും പരിശോധനക്കും ഇടയില്‍ കഴിഞ്ഞ് പോയ സമയത്തിന്റെ കാലദൈര്‍ഘ്യം (estimate the time since death)
c. പരിക്കുകളുണ്ടെങ്കില്‍ അവയുടെ എണ്ണം, തരം, വലുപ്പം, പ്രായം എന്നിവയും അവ ഏതെങ്കിലും ഉപകരണത്തിന്റെയോ ആയുധത്തിന്റെയോ പ്രയോഗം കൊണ്ട് ഉണ്ടായതാണോ (describing the number, type, size, age of injuries stating if any instrument or weapon was used in what manner to cause them)

ഇതില്‍ തന്നെ മരണ കാരണം (cause of death) എത് രീതിയിലാണ് സംഭവിച്ചത് – manner of death എന്നത് ചില കേസുകളില്‍ പറയുവാന്‍ സാധിക്കും. അവ ഒന്നുകില്‍ സ്വയം വരുത്തിതോ (self inflicted), അപകടത്തില്‍ സംഭവിച്ചതോ (accidental), അപകടത്തില്‍ അല്ലാതെ മറ്റാരെങ്കിലും വരുത്തിതോ (non accidental, inflicted by others) ആകാം.

Cu manner of death/ manner of causation of injuries ന്റെ തീര്‍പ്പ് പലപ്പോഴും മരണം നടന്ന സാഹചര്യവും സ്ഥലവും മറ്റ് ഘടകങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍ തരുന്ന അറിവുകളെയോ സ്വയം നടത്തുന്ന scene of crime visits ലൂടെയോ ഒക്കെ അടിസ്ഥാനപ്പെടുത്തി എത്തി ചേരുന്ന അഭിപ്രായങ്ങളാണ്.

ഇത്രയും ആമുഖമായി പറഞ്ഞത് ഓര്‍ത്ത് കൊണ്ട് വേണം ഡോക്ടര്‍ കന്തസാമി ഈ കേസിന്റെ വിചാരണ നടക്കുന്നതിന് ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 05-02-2000ല്‍ ശ്രി. കുഞ്ഞ്‌മൊയ്തീന്‍ കുട്ടിയെന്ന വ്യക്തിക്ക് (ഈ കേസിന്റെ അന്വേഷണമായോ അല്ലെങ്കില്‍ ഇതുമായി ബന്ധമുള്ള നിയമപരമായ ഉത്തരവാദിത്വമുള്ള അഭിഭാഷകനോ ഇടപെട്ടിട്ടുള്ളയാള്‍ക്ക് എഴുതി ഒപ്പിട്ട് കൊടുത്തിട്ടുള്ള ഒരു document വായിക്കേണ്ടത്. (Image No. 1)

ഏഴ് പേജുള്ള ഈ documetn ഉം അതിന്റെ അവസാനം അദ്ദേഹം നടത്തിയിരിക്കുന്നത് opinions ഉം സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കേറ്റ് വായിച്ച് അപഗ്രഥിച്ചിട്ടാണ്.

അന്ന് അദ്ദേഹം നല്‍കിയ Opinion ഇങ്ങനെയാണ്.

1. The postmortem appearances are quite consistent with death due to drowning. (പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയ നിരീക്ഷണങ്ങള്‍ വച്ച് മുങ്ങിമരണം ആണ് cause of death).

2. The injuries noted in the body are minor. They are not sufficient or even likely to cause death. (ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകള്‍ നിസ്സാരമായവയാണ്. അവ മരണകാരണമാവാനോ മരണത്തിലേക്ക് ഏതെങ്കിലും തരത്തില്‍ നയിക്കുവാനോ ശേഷിയുള്ളവയല്ല).

3. All the injures noted in the body could be sustained in the course of a fall into the well, and subsequent struggle in the water. Alternatively injury no1, 2 & 6 could be postmortem injuries inflicted in the process of location and retrieval of the body. (ശരീരത്തില്‍ കാണപ്പെട്ട എല്ലാ പരിക്കുകളും ഒരു കിണറ്റിലേക്ക് വീഴുമ്പോഴോ വെള്ളത്തില്‍ വീഴുമ്പോഴുളള പരവേശത്തിലുണ്ടായേക്കാവുന്ന പിടച്ചിലിലോ ഉണ്ടാവുന്ന താരമാണ്. മറ്റൊരു വിധത്തിലും ഈ പരിക്കുകളുണ്ടാകാം. അത് കിണറ്റില്‍ കിടന്ന ശവശരീരം കണ്ടെത്തി അത് പുറത്തേക്ക് എടുക്കുന്ന പ്രക്രിയിലോ ഉണ്ടാകാം).

4. From the medical findings only it is difficult to form an opinion as to whether the drowning is accidental, suicidal or Homicidal. (കേവലം വൈദ്യപരിശോധനാ നിരീക്ഷണങ്ങള്‍ കൊണ്ട് ഈ മുങ്ങി മരണം അപകടത്തിലുണ്ടായതാണോ, ആത്മഹത്യയാണോ അതോ നരഹത്യയാണോ എന്നൊരു അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടാണ്).

എഴ് പുറങ്ങളിലായി അദ്ദേഹം നല്‍കിയ വിശകലനങ്ങളുടെ അവസാനം കൊടുത്ത നാല് വരി അഭിപ്രായമാണ് മേലെ കൊടുത്തിരിക്കുന്നത്. (Image No. 2)

വിചാരണ സമയത്ത് അദ്ദേഹം നേരത്തേ പറഞ്ഞതിന് തികച്ചും വിഭിന്നമായി സിസ്റ്റര്‍ അഭയയുടെ ശരീരത്തില്‍ കണ്ട പരിക്കുകള്‍ ശരീരം കിണറ്റിലേക്ക് എറിയപ്പെടുന്നതിന് മുമ്പ് ഉണ്ടായതാണെന്ന് പറഞ്ഞു. ആത്മഹത്യ എന്നത് ഒരു സാധ്യതയേയല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.

തലയില്‍ കണ്ട പരിക്കുകള്‍ ഒരു കൈകോടാലിയുടെ മൂട് ഭാഗം കൊണ്ട് അടിച്ചപ്പോള്‍ ഉണ്ടായതായേക്കാം എന്ന് പറഞ്ഞു. മുങ്ങിമരണം മാത്രമല്ല തലയ്ക്ക് ഏറ്റ പരിക്ക് കൂടി ചേര്‍ന്നിട്ടാണ് മരണം ഉണ്ടായതെന്നും പറഞ്ഞു.

ക്രോസ് എക്‌സാമിനേഷന്‍ സമയത്ത് പ്രതിഭാഗം അദ്ദേഹം മുമ്പ് കൊടുത്ത ഈ document (Exhibit 23) ഹാജരാക്കി. ഇത് അദ്ദേഹം കൊടുത്ത Opinion തന്നെ എന്നും സമ്മതിച്ചു. എന്തിനാണ് അന്ന് ഇങ്ങനെ ഒരു opinion കൊടുത്തത് എന്ന് ചോദിച്ചപ്പോള്‍ അത് ഒരു അഭിഭാഷകനെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും പറഞ്ഞു.

ഈ പറച്ചില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ കടക്കല്‍ കത്തി വയ്ക്കുന്നു എന്ന് ഹൈക്കോടതി പറയുന്നു. ഞാന്‍ ഇപ്പോ എഴുതിയത് ബഹുമാനപ്പെട്ട ഹൈക്കോടതി order ല്‍ നിന്നും നേരിട്ട് പകര്‍ത്തിയതാണ്.

അതിന്റെ exact quote താഴെ കൊടുക്കുന്നു.

Credible sustenance to the theory of antemortem injuries having been caused by the accused, before the body was dumped into the well, is garnered by the ASG from PW31.

PW31 is another expert who ruled out suicide and opined that injuries 1, 2 & 6 could be caused by the butt of a small axe, the first two being lacerated wounds and the last a contusion; which together were capable of causing death.
He also opined that the death in the instant case was caused by a combination of drowning an injuries.
In cross examination he was confronted with Ext.D23 communication authored by him, which we have perused.
After perusing the postmortem report issued by PW33, the letter from one Dr. G.R Bhasker; both received from Dr.B.Umadathan, PW31 has detailed his observations in seven pages and given his opinion in the last page.

His opinion was that the postmortem appearances are quite consistent with drowning, the injuries noted on the body minor, and not sufficient or even likely to cause death; which could also be caused in the course of a fall into the well.

Injuries Nos.1, 2 & 6 could alternatively be caused in the process of location and retrieval of the body.

It was also opined that the medical findings make it difficult to definitely categorize the death as accidental, suicidal or homicidal.

He admitted that it was his opinion, but that he was fooled, admitting the authorship.

On his being queried about his opinion in the admitted document that the injuries 1, 2 & 6 did not result in a skull injury or increased intracranial tension and that those were not major injuries, which could cause coma or death; he answered that it was a one sided opinion, without any truth in it.

According to the said document, admittedly authored by the witness, the conclusion after perusing the documents of the above case, was that the evidence on record shows that it is a case of typical well drowning.

However he responded that he had made the observation only to help a lawyer, cutting at the root of his credibility.

ക്രോസ് എക്‌സാമിനേഷനില്‍ പിന്നീട് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു..

He proclaimed vehemently that his tongue would not lie, specifically gesturing to that appendage, but again explained it to be a one-sided opinion made by him, which leads to an inference that his pen may give one-sided opinions; that too, not necessarily truthful.

We find no reason to place any reliance on his evidence.

തന്റെ നാവിലേക്ക് ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയില്‍ പറയുന്നു ‘എന്റെ നാവില്‍ നിന്ന് കളവ് വരില്ല’. പക്ഷെ എന്നിട്ട് വീണ്ടും പറയുന്നു ‘ഇത് എന്റെ ഏകപക്ഷീയമായ ഒരു അഭിപ്രായമാണെന്ന്’

ഇതില്‍ നിന്നും ബഹുമാനപ്പെട്ട ഹൈക്കോടതി ഇങ്ങനെ ഒരു തീര്‍പ്പിലെത്തുന്നു – ‘ഇദ്ദേഹത്തിന്റെ നാവില്‍ നിന്ന് കളവ് വരില്ലായിരിക്കും.. പക്ഷെ പേനയില്‍ നിന്നും ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ വന്നേക്കാം.. അതും സത്യമല്ലാത്ത അഭിപ്രായങ്ങള്‍!

എന്നിട്ട് ഇത്രയും പറഞ്ഞ് മികച്ച star quality Forensic medical expert witness എന്ന് വിചാരണ കോടതി വിവരിച്ച ഇദ്ദേഹത്തിനേയും ഇദ്ദേഹത്തിന്റെ സാക്ഷി മൊഴിക്കും ഒരു certification ഉം കൊടുക്കുന്നുണ്ട്..

We find no reason to place any reliance on his evidence എന്ന്. ഇദ്ദേഹത്തിന്റെ സാക്ഷി മൊഴിക്ക് എന്തെങ്കിലും വിശ്വാസ്യത കല്‍പിക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവും കിട്ടുന്നില്ല എന്ന്.

ഓര്‍ക്കണം, അഭയ കേസ് എന്നത് ഒരു കൊലക്കേസാവണമെങ്കില്‍, അഭയയുടെ മരണം ഒരു കൊലപാതകമാണെന്ന് ആദ്യം തെളിയണം. സംശയാതീതമായി തെളിയണം. അതില്ലെങ്കില്‍ ഈ കേസില്ല.

????????????????

പോസ്റ്റ് തുടങ്ങിയടത്ത് നിര്‍ത്താം.

‘ഈ case ല്‍ forensic medical evidence ഒട്ട് മിക്കവാറും എല്ലാം either substandard ആണ്, അല്ലെങ്കില്‍ അശാസ്ത്രീയവും തെറ്റുമാണ്’.

ഇതായിരുന്നു ഞാന്‍ അഭയ കേസില്‍ ആദ്യമായി ഇട്ട പോസ്റ്റില്‍ main ആയിട്ട് stress ചെയ്തിരുന്ന കാര്യം.

നിലവാരം കുറഞ്ഞതും, പക്ഷപാതപരവും, ഏകപക്ഷീയവും, ചിലപ്പോഴെങ്കിലും വ്യാജമായും സൃഷ്ടിച്ചതുമായ ‘ശാസ്ത്രീയത’യുടെ മുഖംമൂടി ധരിച്ച് കോടതികളില്‍ എഴുന്നള്ളിപ്പിക്കപ്പെടുന്ന അശാസ്ത്രീയതയ്ക്ക് നമ്മള്‍ ഊഹിക്കുന്നതിനുമപ്പുറം ഭവിഷ്യത്തുകളുണ്ടാകും. ‘Learned Judge’ എന്നത് ഒരു ക്ലീഷേയ്ഡ് പ്രയോഗമല്ല. അതങ്ങനെ ആവരുത്.

കാരണം, എന്തൊക്കെ കാരണങ്ങള്‍ കൊണ്ടായാലും motivated ആയിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥരും, പ്രോസിക്യൂട്ടര്‍മാരും, കള്ളസാക്ഷികളും, pseudo experts ഉം ഒക്കെ പല റോളുകളില്‍ കോടതികളിലെത്തിയെന്നിരിക്കും. .

അതില്‍ ശാസ്ത്രീയ തെളിവുകള്‍ എന്ന വ്യാജേന അശാസ്ത്രീയ സാക്ഷി മൊഴികളെത്തുമ്പോള്‍ അതിലെ അശാസ്ത്രീയതയും പക്ഷപാതിത്വവും ഏകപക്ഷീയതയും തിരിച്ചറിയാനുള്ള ശാസ്ത്രീയ സാക്ഷരത ഈ മൊഴികളുടെ മേല്‍ ജ്യുഡിഷ്യല്‍ മൈന്റ് അപ്ലൈ ചെയ്യുന്നവര്‍ക്ക് ഉണ്ടാകണം.

A person who applies his judicial mind over scientific evidence should have the necessary scientific literacy to differentiate between science and pseudo science; between an independent truthful expert opinion and a biased untruthful expert opinion.

അല്ലെങ്കില്‍ ഒരു നീതി ന്യായ വ്യവസ്ഥക്കും ഒരിക്കലും താങ്ങാനാവാത്ത ഒരു തെറ്റ് സംഭവിക്കും. വെറും തെറ്റല്ല. ഒരു കുറ്റകൃത്യം സംഭവിക്കും. നിരപരാധികളായ മനുഷ്യര്‍ ശിക്ഷിക്കപ്പെടുന്ന ഒരു കുറ്റകൃത്യം. അങ്ങനെ സംഭവിക്കുമ്പോള്‍ ആ കുറ്റകൃത്യം ചില വ്യക്തികള്‍ മാത്രം ചെയ്യുന്ന പിഴവുകളല്ലാതാകും. അവ social crimes ആകും.

അതിന്റെ പാപക്കറ നമ്മളോരോരുത്തരിലും ഒരിക്കലും മായാതെ അങ്ങനെ കിടക്കും. മാധ്യമങ്ങളും Self proclaimed activist കളും നിര്‍മ്മിച്ചെടുത്ത പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍, ആള്‍ക്കൂട്ട നീതി നടപ്പിലാക്കാന്‍, കീഴ്‌ക്കോടതികളില്‍ എഴുതപ്പെടുന്ന തെറ്റായ വിധികളിലെ പിശക് മേല്‍ക്കോടതികള്‍ തിരുത്തി നിരപരാധികളെ വെറുതേ വിട്ടാലും അവര്‍ക്ക് വൈകി വന്ന നീതിയെന്ന് ആശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

കാരണം, തെറ്റായി ശിക്ഷിക്കപ്പെടുന്നവര്‍ പണ്ടേ തന്നെ മരിച്ചിട്ടുണ്ടാവും. അവര്‍ പിന്നേയും വെറുതേയങ്ങനെ ജീവിക്കും എന്നേയൊള്ളു…വേറേ വഴിയില്ലല്ലോ…

 

 

Latest News