ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കെഎസ്ഇബിയുടെ കൗണ്ടറുകളില്‍ സ്വീകരിക്കില്ല. അവ ഓണ്‍ലൈനായി മാത്രം സ്വീകരിച്ചാല്‍ മതിയെന്നും അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു. സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിന്റെ ഭാഗമായാണ് ഉത്തരവ്.
നിലവില്‍ 2,000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈന്‍ ആയി മാത്രമാണ് കെഎസ്ഇബി സ്വീകരിച്ചിരുന്നത്. ഈ തീരുമാനത്തിലാണ് കെഎസ്ഇബി മാറ്റം വരുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പേയ്മെന്റ് 50 ശതമാനത്തില്‍ താഴെ മാത്രമാണെന്ന വിലയിരുത്തലില്‍ ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
എന്നാല്‍, ഓണ്‍ലൈന്‍ ബാങ്കിങ്, യുപിഐ, ഡിജിറ്റല്‍ പേയ്മെന്റ് എന്നിവയെക്കുറിച്ച് ധാരണയില്ലാത്ത, ഉപയോഗിച്ച് പരിചയമില്ലാത്തയാളുകള്ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പുതിയ തീരുമാനത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്ന ഉപഭോക്താക്കള്‍ക്ക് വളരെ കുറിച്ച് തവണത്തേക്ക് ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് വിവരം. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്നും കെഎസ്ഇബി അറിയിക്കുന്നു.