Monday, November 25, 2024

കെഎസ്ഇബി വാട്സ്ആപ് സേവനം നിര്‍ത്തി വച്ചു

കെഎസ്ഇബിയുടെ വാട്സ്ആപ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കിയതായി അറിയിപ്പ്. കൂടുതൽ മെച്ചപ്പെട്ട ഉപഭോക്തൃസേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വൈദ്യുതി ബോര്‍ഡിന്‍റെ 94960 01912 എന്ന നമ്പരിലുള്ള വാട്സാപ് സേവനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

ചാറ്റ്ബോട്ട് ഉള്‍പ്പെടുത്തി സേവനം പരിഷ്ക്കരിക്കാനാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത്. എന്നാൽ, വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്നത് തുടരും. പരാതികൾ പറയാനും വിവരങ്ങൾ അറിയാനും 1912 ലേക്ക് വിളിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

Latest News