സംസ്ഥാനത്ത് വൈദ്യുതി സർചാർജ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിലവിൽ സർചാർജ് ഇനത്തിൽ വാങ്ങുന്ന 9 പൈസ എന്നത് 16 പൈസയായി വർധിപ്പിക്കാനാണ് വൈദ്യുതി ബോർഡ് ഒരുങ്ങുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഒരുമാസത്തിനുശേഷമാണ് വീണ്ടും സർചാർജ് ഇനത്തിൽ ലഭിക്കുന്ന തുക കേന്ദ്രം ഉയർത്തുന്നത്.
കഴിഞ്ഞ വർഷം വൈദ്യുതി പുറത്തുനിന്നും അധികമായി വാങ്ങിയതിനു ചെലവായ 250 കോടി രൂപ തിരിച്ചുപിടിക്കുന്നതിനാണ് കെ.എസ്.ഇ.ആർ.സി സർചാർജ് പിരിക്കാൻ അനുമതി നൽകിയത്. ഇതിന്റെ ഭാഗമായാണ് ഉപഭോക്താക്കളിൽനിന്നും 9 പൈസ വൈദ്യുതി ബോർഡ് ഈടാക്കിയത്. ഇതുകൂടാതെ വൈദ്യുതി ചാർജ് പത്തു പൈസയായും ഉയർത്തിയിരുന്നു.
അതേസമയം, സർചാർജ് വീണ്ടും വർധിപ്പിച്ചത് അധികമായി വൈദ്യുതി വാങ്ങിയതിനു ചെലവായ തുക തിരിച്ചുപിടിക്കുന്നതിനാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. 2023 ജനുവരി മുതൽ മാർച്ച് വരെ വാങ്ങിയ വൈദ്യുതിയുടെ ബാധ്യത തീർക്കുന്നതിനാണ് ഇത്. ഇക്കാലയവിൽ ഏകദേശം 92 കോടി രൂപയുടെ ചെലവുണ്ടായതായാണ് കെ.എസ്.ഇ.ബി വിശദീകരിക്കുന്നത്.