Saturday, February 1, 2025

കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ ഇനി ഫ്‌ലാഷ് ലൈറ്റ്

കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റുണ്ടാകും. ഔദ്യോഗിക വാഹനങ്ങളില്‍ ചുവപ്പ്, നീല, വെള്ള നിറത്തിലുള്ള ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിറങ്ങി. എല്ലാ ഡയറക്ടര്‍മാര്‍ക്കും ചീഫ് എഞ്ചിനീയര്‍മാര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ക്കും വിതരണ പ്രസരണ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ലൈറ്റ് ഉപയോഗിക്കാം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കും പോകാനായാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കമ്മീഷനുകളിലെ മേധാവികളും വാഹനങ്ങളിലെ ഫ്‌ലാഷ് ലൈറ്റ് ഒഴിവാക്കി ഏറെ നാളുകളായപ്പോഴാണ് കെഎസ്ഇബി പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്.

കെഎസ്ഇബി രൂപീകരിച്ച് 65 വര്‍ഷമായതിന്റെ പശ്ചാത്തലത്തില്‍ ഭാവിയിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 65 ഇവാഹനങ്ങളുടെ ഫ്ലാഗ്ഓഫും ഇന്നലെ നടന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.

Latest News