Wednesday, November 27, 2024

കാക്കിയിലേക്ക് മടങ്ങാൻ കെഎസ്ആർടിസി

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ കാക്കി വേഷത്തിലേക്ക് തന്നെ മടങ്ങാൻ ഒരുങ്ങുന്നു. പുതുവർഷം മുതൽ പഴയ കാക്കി യൂണിഫോമായിരിക്കും ജീവനക്കാർ ഉപയോഗിക്കുക. ഇത് സംബന്ധിച്ച പ്രഖ്യാപനം കെഎസ്ആർടിസി മാനേജ്മെൻറ് പുറത്തുവിട്ടതാണ് വിവരം.

കാക്കി യൂണിഫോം തിരികെ കൊണ്ടുവരണമെന്നാവശ്യം ജീവനക്കാർ തന്നെ മാനേജ്മൻറിനോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിവിധ യൂണിയനുകളും ആവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് മുപ്പത് വർഷത്തിലധികമായി ഉപയോഗിച്ചിരുന്ന കാക്കിയിലേക്ക് ജീവനക്കാരുടെ മടക്കം. 2015 മുതൽ നീല യൂണിഫോമാണ് കെഎസ്ആർടിസി ജീവനക്കാർ ഉപയോഗിച്ചു വരുന്നത്. പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരുന്നതിൻറെ ഭാഗമായിട്ടായിരുന്നു നീല യൂണിഫോമിലേക്ക് മാറിയത്.

പുതുവർഷം മുതൽ കാക്കിയിലേക്ക് മടങ്ങുന്നത് ഇൻസ്പെക്ടറും, കണ്ടക്ടറും, ഡ്രൈവറും മാത്രമാണ്. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം തന്നെ തുടരാനാണ് തീരുമാനം. സീനിയോരിറ്റി അറിയാൻ പ്രത്യേക ബാഡ്ജും, ചിഹ്നങ്ങളും ഉൾപ്പെടുത്തുമെന്നും മാനേജ്മെൻറ് അവകാശപ്പെടുന്നു.

Latest News