കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം വരുത്തുന്നു. പഴയ കാക്കി യൂണിഫോമാണ് വീണ്ടും കെഎസ്ആര്‍ടിസിയിലേക്ക് തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.
യൂണിയന്‍ ഭേദമന്യേ ജീവനക്കാര്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് യൂണിഫോം മാറ്റണമെന്നത്. ഈ ആവശ്യമാണ് യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോകുന്നതോടെ അംഗീകരിക്കപ്പെടുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വീണ്ടും കാക്കി വേഷമാകും.
പുരുഷ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള പാന്റ്‌സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടും (പോക്കറ്റില്‍ കെഎസ്ആര്‍ടിസി എംബ്ലം ), വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ് ലെസ് ഓവര്‍കോട്ടും ആയിരിക്കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂവായിരിക്കും യൂണിഫോം.
മൂന്ന് പതിറ്റാണ്ട് നീണ്ട കെഎസ്ആര്‍ടിസിയുടെ കാക്കി യൂണിഫോം 2015 ലാണ് മാറ്റം വരുത്തിയത്. കെഎസ്ആര്‍ടിസിയില്‍ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാന്‍ ആയിരുന്നു അന്ന് മാറ്റം വരുത്തിയത്. നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇപ്പോഴത്തെ യൂണിഫോം.