Sunday, November 24, 2024

കുവൈറ്റ് ദുരന്തം: നിയമസഭ അനുശോചിച്ചു

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് ദുരന്തത്തിന് അവര്‍ കീഴടങ്ങിയത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് പ്രവാസ ജീവിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കര്‍ എ.എന്‍.ഷംസീറും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.

ദുരന്തത്തിന് പിന്നാലെ കുവൈറ്റിലേക്ക് പോകാന്‍ മന്ത്രി വീണാ ജോര്‍ജിന് അനുമതി നിഷേധിച്ച നടപടിയെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയില്‍ രൂക്ഷമായി വിമര്‍ശിച്ചു.

 

Latest News