യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. 44 ദിവസത്തിനുശേഷമാണു കീവിനു നേര്‍ക്ക് റഷ്യ ആക്രമണം നടത്തുന്നത്. വന്‍ സ്‌ഫോടനശബ്ദം കേട്ടാണ് ഇന്നലെ കീവ് നിവാസികള്‍ ഉറക്കമുണര്‍ന്നത്.
പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്. നിരവധി പേരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. രണ്ടു ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യന്‍ ആക്രമണം. പടിഞ്ഞാറന്‍ കീവില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിനും കാറുകള്‍ക്കും തീപിടിച്ചു.
റഷ്യയിലെ ബെല്‍ഗോരോദ് പ്രവിശ്യയില്‍ യുക്രെയ്ന്‍ സേന കനത്ത ആക്രമണം നടത്തുന്നതിനിടെയാണ് കീവില്‍ റഷ്യ ആക്രമണം നടത്തിയത്.