പുതുവർഷത്തിൽ റഷ്യ വിപുലമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി ആശങ്ക അറിയിച്ചു ഉക്രൈൻ. കേവും അവിടെ നിലകൊള്ളുന്ന സൈന്യവും ഈ മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും മുതിർന്ന ഉദ്യോഗസ്ഥരും അറിയിച്ചു.
കിഴക്കൻ ഡോൺബാസ് മേഖലയിലോ കീവിലോ പുതുവർഷത്തിൽ ആക്രമണങ്ങൾ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പാണ് സുരക്ഷാ ഉദ്യോഗസ്ഥർ സൈന്യത്തിനും ഒപ്പം ജനങ്ങൾക്കും നൽകുന്ന മുന്നറിയിപ്പ്. കരമാർഗ്ഗം റഷ്യ ആക്രമണം നടത്തുവാൻ സാദ്ധ്യതകൾ കുറഞ്ഞു വരികയാണെന്ന് പാശ്ചാത്യ വിശകലന വിദഗ്ധർ പറയുന്നു. അതിനാൽ വ്യോമ മാർഗ്ഗം ഉള്ള ആക്രമണങ്ങൾ ശക്തിപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ.
“മോസ്കോയെ സംബന്ധിച്ചിടത്തോളം യുദ്ധം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ, ഇപ്പോൾ പീരങ്കി യുദ്ധോപകരണങ്ങളുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ട്.” ബ്രിട്ടനിലെ ഏറ്റവും മുതിർന്ന സൈനിക ഓഫീസർ അഡ്മിറൽ സർ ടോണി റഡാക്കിൻ വെളിപ്പെടുത്തുന്നു. ഉക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണ പരമ്പരയിൽ, യുദ്ധക്കളത്തിൽ തുടർച്ചയായി നഷ്ടം നേരിട്ട റഷ്യ വിശാലമായ പുതിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി.
ഉക്രെയ്ൻ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി ഒക്ടോബറിൽ റഷ്യയിൽ നിർബന്ധിതരായ 300,000 സൈനികരിൽ പകുതിയും പരിശീലനം പൂർത്തിയാക്കുമ്പോൾ വരുന്ന മാസങ്ങളിൽ ആക്രമണം ശക്തിപ്പെടുത്താനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.