Thursday, January 30, 2025

സിറിയയില്‍ മതന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

സിറിയയില്‍ മതന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ചൂഷണം, ആക്രമണം, നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് വിധേയമാകുന്നുവെന്ന് USCIRഎന്റെ റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെക്കുറിച്ചും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ തുര്‍ക്കിയുടെ പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF) നടത്തിയ മീറ്റിംഗിലാണ് ഈ വെളിപ്പെടുത്തല്‍.

സിറിയയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. USCIRF ഹിയറിംഗ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ ഭരണകൂടത്തെയും തന്റെ സ്വന്തം ഇസ്ലാമിക ശാഖയോട് ചേര്‍ന്നുനില്‍ക്കാത്ത മതഗ്രൂപ്പുകളിലെ അംഗങ്ങളോട് വിവേചനം കാണിക്കാനുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെയും കുറിച്ച് ഡടഇകഞഎ കമ്മീഷണര്‍ ഷാരോണ്‍ ക്ലീന്‍ബോം വെളിപ്പെടുത്തി.

മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചതും മതന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെയുള്ള ക്രൂരമായ ആക്രമണങ്ങളും നാടുകടത്തലും ഉള്‍പ്പെടെയുള്ള മതപീഡനത്തിന്റെ നിരവധി സംഭവങ്ങള്‍ ഈ മീറ്റിംഗില്‍ ചര്‍ച്ചയായി. കൂടാതെ, കിഴക്കന്‍ സിറിയയില്‍ ഐഎസില്‍ നിന്ന് മിക്കവാറും എല്ലാ ദിവസവും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് മേഖലയിലെ മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചു.

സിറിയയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ തുര്‍ക്കിയുടെ പങ്കാളിത്തവും ഹിയറിംഗില്‍ ഊന്നിപ്പറഞ്ഞു. മതന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ് സിറിയയില്‍. ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ നാട്ടിലേക്ക് മടങ്ങുന്നത് തടയുകയും അവശേഷിക്കുന്നവരെ പലായനം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിലൂടെ വിവിധ തരത്തിലുള്ള ഇസ്ലാമിക ഗ്രൂപ്പുകള്‍ യുദ്ധത്തില്‍ തകര്‍ന്ന സിറിയയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്.

 

Latest News