പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയില്‍ വന്‍ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീപ് ടൂറിസം വകുപ്പ്. ദ്വീപ് സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായതായി ടൂറിസം ഓഫീസര്‍.
ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളും വലിയ തോതില്‍ വര്‍ദ്ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദ്വീപിനെക്കുറിച്ച് ചോദിച്ച് കൊണ്ട് വളരെയധികം പേര്‍ വിളിക്കുന്നു എന്നത് തന്നെയാണ് വളരെ വലിയ മാറ്റം. ദേശീയതലത്തില്‍ നിന്ന് മാത്രമല്ല, അന്തര്‍ദേശീയ ടൂറിസം വിപണിയില്‍ നിന്ന് പോലും അന്വേഷണം ലഭിക്കുന്നുണ്ട്.
ലക്ഷദ്വീപിലേക്ക് വളരെ കുറച്ച് എയര്‍ലൈനുകള്‍ മാത്രമേ നിലവിലുള്ളു. കൂടുതല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ മേഖലയിലേക്ക് അനുവദിക്കുകയാണെങ്കില്‍, വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നും കരുതുന്നു.
സാധാരണ നിലയില്‍ നിന്ന് കുത്തനെയുള്ള വര്‍ദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലും, ദ്വീപിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും ഉണ്ടായിരിക്കുന്നത്. ഭാവിയിലേക്കും ദ്വീപില്‍ മികച്ച മാറ്റങ്ങള്‍ വരുത്താനാണ് ആഗ്രഹിക്കുന്നത്. കൂടുതല്‍ ക്രൂയിസ് ഷിപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷദ്വീപ് ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെന്നും ടൂറിസം ഓഫീസര്‍ വ്യക്തമാക്കി.