ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പതിനൊന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. നതുനായിലെ ദ്വീപില്‍ തിങ്കളാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഡസൻ കണക്കിന് ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നതുനയിലെ സെരാസനിലെ വീടുകളിലേക്ക് ടൺ കണക്കിന് ചെളി അടിഞ്ഞുകൂടുകയായിരുന്നു. ദുരന്തസ്ഥലത്ത് സൈനികരും പോലീസും സന്നദ്ധപ്രവർത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തകരാറിലായ വാർത്താവിനിമയ സംവിധാനങ്ങളും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. 50 -ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 17,000 ദ്വീപുകള്‍ ചേര്‍ന്ന ഇന്തോനേഷ്യയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്.