Monday, November 25, 2024

ലോകത്തിലെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണി; മൂന്നാം സ്ഥാനത്ത് ഇന്ത്യ

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിയായി ഇന്ത്യ. ആഗോള തലത്തില്‍ വിമാനങ്ങളും വിമാന കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടുന്ന ഒഫിഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ (OAG) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വിവിധ വിമാനങ്ങളിലായി 15.6 ദശലക്ഷം സീറ്റുകളിലാണ് യാത്ര സാധ്യമാക്കുന്നത്. പത്ത് വര്‍ഷത്തെ ഏറ്റവും വലിയ കണക്കാണിത്. പ്രതിവര്‍ഷം 6.9 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. പത്ത് വര്‍ഷത്തിന് മുന്‍പ്, എട്ട് ദശലക്ഷം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ബ്രസീലിനെയും ഇന്തോനേഷ്യയെയും പിന്തള്ളിയാണ് ഇന്ത്യ മൂന്നാമതെത്തിയത്. അമേരിക്കയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണികളായി തുടരുന്നു. ആദ്യത്തെ അഞ്ച് രാജ്യങ്ങളിലെ വിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണി അതിവേഗം വളരുന്നുവെന്നും ഛഅഏ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-നും 2024-നും ഇടയില്‍ 6.3 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. അതിലും താഴെ മാത്രമാണ് അമേരിക്കയുടെയും ഇന്തോനേഷ്യയുടെയും വളര്‍ച്ച.

 

Latest News