“എന്റെ മകളെ നോക്കുക, അവൾക്ക് തീരെ സുഖമില്ല” കേദാർനാഥിലെ ഹെലികോപ്ററർ അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റിൻറെ അവസാന വാക്കുകൾ ഇതായിരുന്നു. മരിക്കുന്നതിന് മുൻപുള്ള പൈലറ്റ് അനിൽ സിങ്ങിന്റെ ഈ വാക്കുകൾ ഇന്ന് തീരാ നോവായി മാറുകയാണ്. ആറ് തീർത്ഥാടകരുമായി കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്റർ ഇന്നലെയാണ് അപകടത്തിൽ തകർന്നത്. പുകമഞ്ഞു മൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ഏഴുപേരും മരണമടഞ്ഞു.
“എൻറെ മകളെ നോക്കുക, അവൾക്ക് തീരെ സുഖമില്ല” എന്ന് മകൾ ഫിറോസ സിങ്നെക്കുറിച്ച് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അനിൽ സിംഗ് പറഞ്ഞതായി ഭാര്യ ആനന്ദിത ഓർക്കുന്നു.
.
കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഗുപ്ത്കാശിയിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ആര്യൻ ഏവിയേഷൻറെ ബെൽ 407 എന്ന ആറ് സീറ്റർ ഹെലിക്കോപ്റ്ററാണ് അപകടത്തിൽ പെട്ടത്. കാഴ്ച മറഞ്ഞതിനെ തുടർന്ന് ഗരുഡ് ചട്ടിയിലെ ദേവദർശിനിക്ക് സമീപം ഹെലികോപ്റ്റർ തകർന്ന് തീപിടിക്കുകയായിരുന്നു എന്ന് ജില്ലാ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.