Wednesday, November 27, 2024

‘മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കുന്നു’; ഇടയലേഖനവുമായി ലത്തീന്‍ അതിരൂപത

മതധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുകയും ജനാധിപത്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നതായി ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറുകയും ചെയ്യുന്നതായും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാര്‍ഥനാദിനം ആചരിക്കും. ഇന്ത്യന്‍ കത്തോലിക്കാ സഭ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അതിരൂപതാ മെത്രാപോലീത്താ ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനം ഇന്നലെ പള്ളികളില്‍ വായിച്ചത്.

2014 ല്‍ ക്രൈസ്തവര്‍ക്കു നേരെ 147 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ല്‍ ഇത് 687 ആയി. ഈ പശ്ചാത്തലത്തിലാണ് ‘ഉപവാസ പ്രാര്‍ത്ഥനാദിനം’ ആചരിക്കുന്നത്. എല്ലാ ഇടവകകളിലും കുരിശിന്റെ വഴിക്കു ശേഷം ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണം. മുതിര്‍ന്ന വിശ്വാസികള്‍ ഒരു നേരം ആഹാരം ഉപേക്ഷിച്ച് ഉപവസിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

 

Latest News