Monday, November 25, 2024

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി; വെള്ളത്തിനും വില കൂടും; കരം കൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ച് ഇടതുമുന്നണി യോഗം

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ച് ഇടതുമുന്നണി യോഗം. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ദ്ധിക്കുക. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.

എന്നാല്‍ ജനരോഷം ഉയരാന്‍ സാദ്ധ്യതയുള്ള വിഷയമായതിനാല്‍ തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ജലഅതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.

ജലഅതോറിറ്റിയ്ക്ക് നിലവില്‍ 2,391 കോടി രൂപയാണ് നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

 

Latest News