Friday, January 24, 2025

സാങ്കേതിക തകരാർ; ആർട്ടെമിസ്-1 ദൗത്യം വീണ്ടും മാറ്റി

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇത് രണ്ടാം തവണയാണ് ആർട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.

വിക്ഷേപണത്തിനുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റത്തിൽ (എസ്.എൽ.എസ്.) വീണ്ടും ഇന്ധനച്ചോർച്ച കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റാൻ തീരുമാനമായത്. ഇന്ധനം നിറയ്ക്കാൻ ശ്രമം തുടങ്ങി അല്പസമയത്തിനുള്ളിൽ അതിസമ്മർദ അപായമണി മുഴങ്ങി. പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ല. തുടർന്ന് ഇന്ധനം നിറയ്ക്കൽ പുനരാരംഭിച്ചപ്പോഴാണ് എൻജിനിൽ ചോർച്ച കണ്ടെത്തിയത്.

ആർട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആർട്ടെമിസ്-1 ന്റെ വിക്ഷേപണം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ആയിരുന്നു നടക്കേണ്ടിയിരുന്നത്. ഓഗസ്റ്റ് 29-ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ ഇന്ധനച്ചോർച്ചയും എൻജിൻ തകരാറും കാരണം വിക്ഷേപണം മാറ്റിവെച്ചിരുന്നു.

Latest News