Thursday, May 15, 2025

ലെബനൻ പ്രധാനമന്ത്രി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി 

ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി. ഡിസംബർ 13 ന് നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. അപ്പസ്തോലിക കൊട്ടാരത്തിന്റെ ലൈബ്രറിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. സംഭാഷണത്തിനുശേഷം പതിവുപോലെ സമ്മാനങ്ങൾ കൈമാറി.

‘തലമുറകൾ തമ്മിലുള്ള സംഭാഷണം’ എന്നെഴുതിയ വെങ്കല ശിൽപവും പാപ്പയുടെ രേഖകളുടെ വാല്യങ്ങളും 2024 ലെ ലോക സമാധാന ദിനത്തിനായുള്ള സന്ദേശവും പാപ്പ പ്രധാനമന്ത്രിക്കു നൽകി. അന്തോണിൻ സർവകലാശാലയിലെ ഒരു വൈദികന്റെ യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ഒരു സൃഷ്ടിയാണ് പ്രധാനമന്ത്രി പാപ്പായ്ക്ക് സമ്മാനിച്ചത്.

സിറിയയും ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന രാജ്യമായ ലെബനന്റെ ഭൂപ്രദേശം പ്രധാനമായും പർവതപ്രദേശമാണ്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Latest News