വടക്കന്‍ ഇസ്രായേലിലേക്ക് ലെബനാനില്‍നിന്ന് തൊടുത്തുവിട്ട മിസൈലുകള്‍ പതിച്ച് രണ്ടു വീടുകള്‍ക്കും ബസിനും തീപിടിച്ചതായി ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മെതുലയിലാണ് അപകടമുണ്ടായത്. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ പറയുന്നു.
ടാങ്ക് വേധ മിസൈലുകളാണ് ലെബനന്‍ ഇസ്രായേലിന് നേരെ പ്രയോഗിച്ചത്. ഇസ്രായേല്‍ സൈനികര്‍ക്കും കര്‍ഷകര്‍ക്കും നേരെയാണ് ലെബനനില്‍ നിന്ന് ആറ് ടാങ്ക് വേധ മിസൈലുകള്‍ തൊടുത്തുവിട്ടതെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.
അതിനിടെ വടക്കന്‍ ഇസ്രായേലില്‍ ഇന്നലെ ഇസ്രായേല്‍ വ്യോമസേനയുടെ (ഐ.എ.എഫ്) ഡ്രോണ്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാറാണ് കാരണമെന്നും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ഐ.എ.എഫ് അറിയിച്ചു. ആളില്ലാ വിമാനമാണ് പറക്കുന്നതിനിടെ തകര്‍ന്നുവീണത്. ഇതിന്റെ അവശിഷ്ടങ്ങള്‍ സൈന്യം ശേഖരിച്ചിട്ടുണ്ട്.