Monday, April 21, 2025

അസദ് അനുകൂല സൈനികരെ സിറിയയിലേക്ക് തിരിച്ചയച്ച് ലെബനൻ

അതിർത്തി കടന്ന് ലെബനനിലെത്തിയ മുൻ സിറിയൻ പ്രസിഡന്റ്  ബഷാർ അൽ അസദിന്റെ നിരവധി ഉദ്യോഗസ്ഥരെയും സൈനികരെയും അനുയായികളെയും ലബനൻ ഭരണകൂടം അറസ്റ്റ് ചെയ്യുകയും അവരെ ഡമാസ്കസിലെ പുതിയ സർക്കാരിന് കൈമാറുകയും ചെയ്തു. എങ്കിലും, അസദ് ഭരണകൂടത്തിലെ പ്രധാന വ്യക്തികളിൽ പലർക്കും ബെയ്റൂത്ത് വിമാനത്താവളത്തിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് രക്ഷപെടാൻ സാധിച്ചു.

2024 ഡിസംബർ എട്ടിന് ബഷാർ അൽ അസദിന്റെ പതനത്തിനുശേഷം, സ്ഥാനഭ്രംശം സംഭവിച്ച പ്രസിഡന്റിനോട് വിശ്വസ്തത പുലർത്തുന്ന പതിനായിരക്കണക്കിന് സിറിയക്കാർ രാജ്യത്തെ പുതിയ നേതാക്കളിൽനിന്നുള്ള പ്രതികാരത്തെ ഭയന്ന് ലെബനനിലേക്ക് പലായനം ചെയ്തിരുന്നു.  തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്. ടി. എസ്.) ആണ് സിറിയയിലെ പുതിയ ഭരണാധികാരികൾ. അസദിന്റെ അനുയായികൾക്കെതിരെ വലിയ ആക്രമണമാണ് പുതിയ ഭരണകൂടം അഴിച്ചുവിട്ടത്. ഇതിനെ തുടർന്നാണ് പഴയ ഭരണാധികാരിയുടെ അനുയായികൾ ലെബനനിലേക്ക് രക്ഷപെട്ടത്.

എന്നാൽ ഡിസംബർ 28 ശനിയാഴ്ച വടക്കൻ ലെബനനിലെ അരിഡ ക്രോസിംഗിൽ നിരവധി മുൻ സിറിയൻ ഉദ്യോഗസ്ഥരെയും സൈനികരെയും അറസ്റ്റ് ചെയ്യുകയും പുതിയ സിറിയൻ അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Latest News