കഴിഞ്ഞ വർഷങ്ങളിൽ കത്തോലിക്ക സഭയെ നയിച്ചിട്ടുള്ള മൂന്നു മാർപാപ്പമാരെ കാണുകയും അവരോട് ബന്ധം പുലർത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ലെയോ പതിനാലാമൻ പാപ്പ. അദ്ദേഹം, ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരെ നേരിൽകാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ജോൺ പോൾ രണ്ടാമൻ പാപ്പ
ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ഹസ്‌തദാനം നൽകാനുള്ള അവസരം ലെയോ പതിനാലാമൻ പാപ്പയ്ക്കു ലഭിച്ചിട്ടുണ്ട്. 1982 ൽ വൈദികനായി അഭിഷിക്തനായ ഫാ. റോബർട്ട് പ്രെവോസ്റ്റ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ബെനഡിക്ട് പതിനാറാമൻ പാപ്പ
സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്താനും ഹസ്‌തദാനം ചെയ്യാനും ലെയോ പതിനാലാമൻ പാപ്പയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ഫ്രാൻസിസ് പാപ്പ
2023 ൽ ഫ്രാൻസിസ് പാപ്പയാണ് ബിഷപ്പ് റോബർട്ട് പ്രെവോസ്റ്റിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ഒന്നര വർഷങ്ങൾക്കിപ്പുറം ഇന്ന് പരിശുദ്ധ കത്തോലിക്കാ സഭയുടെ വലിയ ഇടയനായി ലെയോ പതിനാലാമൻ പാപ്പ മാറി. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് ലെയോ പതിനാലാമൻ പാപ്പ.
.