നാം നമ്മുടെ വിശപ്പടക്കുമ്പോൾ വിശന്നിരിക്കുന്ന, നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അനേകം പേർ ഈ ലോകത്തുണ്ട്. നിർവചിക്കാനാകാത്ത ഒരു ആഗോളപ്രശ്നമാണ് പട്ടിണിയും വിശപ്പും. ഇത് വലിയൊരു പ്രതിസന്ധിയായി മാറാൻ അധികം താമസമില്ലെന്നാണ് ഗവേഷകർ പറയുന്നത്. 150 ലധികം നോബൽ സമ്മാനജേതാക്കളെയും ലോക ഭക്ഷ്യ സമ്മാനജേതാക്കളെയും ഒരുമിച്ചു കൊണ്ടുവന്ന് ഈ നിർണ്ണായകപ്രശ്നം പരിഹരിക്കുന്നതിനായി അടുത്തിടെ ഒരു അടിയന്തര ഉച്ചകോടി സംഘടിപ്പിച്ചു. 700 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷ്യസുരക്ഷയില്ലെന്നും അഞ്ചുവയസ്സിൽ താഴെയുള്ള 60 ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നുമാണ് പഠനങ്ങൾ പറയുന്നത്. ഇതോടെ നിലവിലെ സ്ഥിതി ആശങ്കാജനമാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. 2050 ആകുമ്പോഴേക്കും ആഗോള ജനസംഖ്യ 1.5 ബില്യൺ വർധിക്കാനുള്ള സാധ്യത മുന്നിൽകാണുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം എത്രയും വേഗം കണ്ടെത്തിയേ തീരൂ.
ഇസ്രായേലി സ്റ്റാർട്ടപ്പുകൾ കണ്ടുപിടിച്ച പുതിയ മാർഗം
ഇസ്രായേലി സ്റ്റാർട്ടപ്പുകൾ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിളവ് വർധിപ്പിക്കുന്നതിനുമായി ഒരു പുതിയ മാർഗം കണ്ടെത്തിയിട്ടുണ്ട്. എ ഐ അധിഷ്ഠിത വിളനിരീക്ഷണ സംവിധാനങ്ങൾ, കൃത്യതയുള്ള കാർഷിക പരിഹാരങ്ങൾ, ലംബകൃഷി സാങ്കേതികവിദ്യകൾ എന്നിവയാണ് അവ. ഈ പുതിയ കണ്ടെത്തലുകൾ ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കുകയും ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് മികച്ച സംഭാവന നൽകുകയും ചെയ്യുന്നു. സർക്കാർ നയങ്ങൾ ഈ ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ട്.
ആഗോള വിശപ്പ് എന്നത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രതിസന്ധിയാണ്. ഭക്ഷ്യസഹായത്തിലൂടെയും പ്രതിരോധശ്രമങ്ങളിലൂടെയും ഇത് പരിഹരിക്കാൻ യു എൻ വേൾഡ് ഫുഡ് പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്. 2030 ഓടെ വിശപ്പ് അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ കൈവരിക്കുക, സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സുസ്ഥിര വികസനലക്ഷ്യം.
മികച്ചതാണോ
വിശപ്പ് ശമിപ്പിക്കുന്നതിന് ഇസ്രായേലി നവീകരണമാണോ ഏറ്റവും നല്ലതെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. എന്നാലും പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെ ഭക്ഷ്യ സാങ്കേതികവിദ്യയിലും കൃഷിയിലും ഇസ്രായേൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്.