Tuesday, November 26, 2024

യുപിഐ പേയ്‌മെന്റ് സൗകര്യവുമായി എല്‍ഐസി

പോളിസി ഉടമകള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ എല്‍ഐസി, യുപിഐ സേവനങ്ങള്‍ നല്‍കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ യു പി ഐ പേയ്മെന്റ് നടത്താന്‍ കഴിയുമെന്ന് കമ്പനി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. അതിനാല്‍ എല്‍ ഐ സി ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ പോലെയുള്ള യു പി ഐ ആപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പ്രീമിയം അടക്കാവുന്നതാണ്.

പ്രീമിയം അടക്കാനായി ഗുഗിള്‍ പേ ആപ്പില്‍ ‘ബില്‍ പേയ്മെന്റ്’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ ‘ഫിനാന്‍സ് ആന്‍ഡ് ടാക്സ്’ എന്ന വിഭാഗത്തില്‍ ‘ഇന്‍ഷുറന്‍സ്’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് കാണിക്കുന്ന കമ്പനികളുടെ ലിസ്റ്റില്‍ എല്‍ ഐ സി തെരഞ്ഞെടുക്കുക. ശേഷം പോളിസി നമ്പര്‍, അഡ്രസ് തുടങ്ങിയവ നല്‍കി സബ്മിറ്റ് നല്‍കുക. ഇത്തരം ഘട്ടത്തിലൂടെ കടന്നുപോയാല്‍ പണമടച്ച റസീറ്റ് ഇമെയിലില്‍ ലഭിക്കുകയും ചെയ്യും. എല്‍ ഐ സി പോളിസി ഉടമകളെ സംബന്ധിച്ച് വലിയ ഉപകാരപ്രദമായ നീക്കമാണ് എല്‍ ഐ സി നടത്തിയിരിക്കുന്നത്.

 

Latest News