ബംഗ്ലൂരുവിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കുറഞ്ഞ താപനില 15 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയും കൂടിയ താപനില 27 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും ആകുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വലിയ നാശനഷ്ടമാണ് ബംഗ്ലൂർ നഗരത്തിൽ ഉണ്ടായത്.
ബംഗ്ലൂരുവിലെ മജസ്റ്റിക്ക് ബസ് ടെർമിനലിൻറെ മതിൽ ഇടിഞ്ഞ് വീണ് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൂർണ്ണമായും തകർന്നു.
കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യെമല്ലൂരിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ എയർപ്പോർട്ടിൻറെ സമീപ പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.