Wednesday, May 14, 2025

സര്‍ക്കാരുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സുപ്രീംകോടതി

സര്‍ക്കാരുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്ന് സുപ്രീംകോടതി. ഏതെങ്കിലും ഒരു പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവര്‍ വ്യക്തമാക്കി.

പട്ടിണി, പോഷകാഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിന് സമൂഹ അടുക്കളകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ നിയമവും മറ്റു ക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

 

Latest News