ജമ്മുകാഷ്മീരില്‍ കണ്ടെത്തിയ വന്‍ ലിഥിയം ശേഖരം ഉന്നത നിലവാരമുള്ളതെന്ന കേന്ദ്രസര്‍ക്കാര്‍. സാധാരണയായി 220 പിപിഎം നിലവാരത്തിലുള്ള ലിഥിയം ശേഖരമാണ് കണ്ടുവരാറുള്ളതെങ്കില്‍ ജമ്മുകാഷ്മീരില്‍ കണ്ടെത്തിയത് 500 പിപിഎം നിലവാരത്തിലുള്ളതാണ്. 59 ലക്ഷം ടണ്ണിലധികം വരുന്ന ലിഥിയം നിക്ഷേപം മേഖലയിലെ ജനങ്ങളുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ഭാവിയില്‍ നിര്‍ണായകമാണ്.
ഖനനം പൂര്‍ണതോതിലാകുന്നതോടെ ലിഥിയത്തിന്റെ ലഭ്യതയില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യക്കു കഴിയും. ഇലക്ട്രിക് വാഹനങ്ങളുടെയും സോളാര്‍പാനലുകളുടെയും നിര്‍മാണത്തിനാണു ലിഥിയം കൂടുതലായി ഉപയോഗിക്കുന്നത്.