Tuesday, November 26, 2024

കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ മണിപ്പൂരിൽ പിടിച്ചെടുത്തു

വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ സുരക്ഷ സേന കണ്ടെടുത്തു. മലയോര- താഴ്‌വാര ജില്ലകളിലെ ആയുധ ശാലകളിൽ നിന്നും കൊള്ളയടിച്ച ആയുധങ്ങളാണ് പിടിച്ചെടുത്തത്.

മണിപ്പൂരില്‍ മൂന്ന് മാസത്തോളമായി തുടരുന്ന വംശീയ സംഘര്‍ഷത്തില്‍, മലനിരകളിലെയും താഴ്വര ജില്ലകളിലെയും ആയുധശാലകളില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുmanu കൊള്ളയടിക്കപ്പെട്ടിരുന്നു. മലയോര ജില്ലകളില്‍ കുക്കി വിഭാഗക്കാരാണ് കവര്‍ച്ച നടത്തിയതെങ്കില്‍ താഴ്വര ജില്ലകളില്‍ ഗ്രാമവാസികള്‍ ചേര്‍ന്നാണ് ആയുധങ്ങള്‍ തട്ടിയെടുത്തത്. മലയോര ജില്ലകളിൽ നിന്നും കൊള്ളയടിക്കപ്പെട്ട 623 ആയുധങ്ങളില്‍ 138 ആയുധങ്ങളാണ് കണ്ടെടുത്തത്. താഴ്വര ജില്ലകളില്‍ നിന്ന് നഷ്ടപ്പെട്ട 4323 ആയുധങ്ങളില്‍ 1,072 എണ്ണം ആയുധങ്ങളുമാണ് കണ്ടെടുത്തത്.

അതേസമയം,മണിപ്പൂരിൽ ആഗസ്റ്റ് 21 മുതൽ നിയമസഭ സമ്മേളനം ചേരാൻ ശുപാർശ ചെയ്തിട്ടുണ്ട്. കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് മണിപ്പൂർ നിയമസഭ സമ്മേളനം ചേരുന്നത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക നിയമസഭസമ്മേളനം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭരണപക്ഷം അംഗീകരിച്ചിരുന്നില്ല.

Latest News