നഗരത്തെ നശിപ്പിച്ച വിനാശകരമായ തീപിടുത്തത്തിനുശേഷം ലോസ് ആഞ്ചലസ് ഒരു പുതിയ വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണ്; വിഷലിപ്തമായ മഴ. വാരാന്ത്യത്തിൽ മഴ പ്രവചിക്കപ്പെടുന്നതിനാൽ, മഴ പെയ്താൽ തീയുടെ അവശിഷ്ടങ്ങളിൽനിന്ന് അപകടകരമായ രാസവസ്തുക്കൾ പടരുമെന്നും ഇത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും അപകടമുണ്ടാക്കുമെന്ന ആശങ്കയിലാണ് ജനങ്ങളും അധികൃതരും.
ജനുവരി ഏഴിന് ആരംഭിച്ച തീപിടിത്തത്തിൽ 28 പേർ കൊല്ലപ്പെടുകയും 16,000 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നശിക്കുകയും ചെയ്തു. മഴ ശുദ്ധവായു കൊണ്ടുവരുകയും അഗ്നിശമന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെങ്കിലും, കത്തിനശിച്ച വീടുകൾ, കാറുകൾ, മറ്റ് വസ്തുക്കൾ എന്നിവയിൽനിന്നുള്ള വിഷലിപ്തമായ വസ്തുക്കൾ അഴുക്കുചാലുകളിലേക്കും ഒടുവിൽ ബീച്ചുകളിലേക്കും ഒഴുകാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അപകടസാധ്യത ലഘൂകരിക്കുന്നതിന് മണ്ണിടിച്ചിലുകളും മലിനീകരണങ്ങളും ജലസംവിധാനത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ തൊഴിലാളികൾ ഡ്രെയിനുകൾക്കുചുറ്റും കോൺക്രീറ്റ് ഭിത്തികളും ഫിൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. വിഷാംശമുള്ള, കത്തിനശിച്ച കാറുകളും ട്രക്കുകളിൽ കയറ്റി കൊണ്ടുപോകുന്നു. എന്നിരുന്നാലും, നിരവധി അഴുക്കുചാലുകൾ ഇപ്പോഴും സംരക്ഷിക്കപ്പെടാതെ കിടക്കുന്നു. കൂടാതെ, റോഡരികുകളിലും ഡ്രൈവ്‌വേകളിലും കത്തിച്ച കാറുകളുടെ കൂമ്പാരങ്ങളുമുണ്ട്.