കഴിഞ്ഞ ഒൻപതു ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന തീപിടുത്തത്തിനൊപ്പം
ലോസ് ആഞ്ചലസിൽ വീശിയ കാറ്റ് ദുർബലമായി. തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് ഇത് ആശ്വാസമായി.
മൊത്തം 40,000 ഏക്കറോളമാണ് നിലവിൽ കത്തിനശിച്ചിരിക്കുന്നത്. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തെ വിഴുങ്ങിയ കാട്ടുതീയിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെടുകയും 12,000 ലധികം കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
ഒരാഴ്ചയിലേറെയായി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന തീ അണയ്ക്കാൻ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും അഗ്നിശമനയുടെ സഹായം തേടിയിട്ടുണ്ട്. “ഇന്ന് രാത്രിയും നാളെയും ഒരു വലിയ പുരോഗതി ഉണ്ടാകും. എന്നിരുന്നാലും ആശങ്കാജനകമായ ചില മേഖലകൾ ഇപ്പോഴും ഉണ്ടാകും” – ദേശീയ കാലാവസ്ഥ കേന്ദ്രം പറഞ്ഞു.