Friday, April 4, 2025

ലോസ് ആഞ്ചൽസിനെ വിഴുങ്ങി കാട്ടുതീ: യു. എസ്. സാക്ഷ്യം വഹിക്കുന്നത് ഏറ്റവും നാശനഷ്ടം വിതച്ച ദുരന്തത്തിന്

യു. എസിലെ ലോസ് ആഞ്ചൽസിൽ നിയന്ത്രണവിധേയമാകാതെ പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം ഏഴായതായി ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന വെളിപ്പെടുത്തലാണ് അധികൃതർ പങ്കുവയ്ക്കുന്നത്. പതിനായിരകണക്കിന് ആളുകളെയാണ് തീപിടിത്തം ബാധിച്ചിട്ടുള്ളത്.

തീപിടിത്തത്തിന്റെ വ്യാപ്തി അളക്കുമ്പോൾ ഈ പ്രദേശത്ത് ഒരു അണുബോംബ് ഇട്ടത്തിനു സമാനമായാണ് കാണപ്പെടുന്നത് എന്ന് അധികൃതർ വെളിപ്പെടുത്തുന്നു. ദുരന്തത്തെ തുടർന്ന് 150 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ഇതുവരെ കണക്കാക്കുന്നത്. ഇത് ഇനിയും ഉയരാം എന്നാണ് റിപ്പോർട്ട്. ദുരന്തത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് സർവസ്വത്തും നഷ്ടപ്പെട്ടത്. തെക്കൻ കാലിഫോർണിയയിൽ ആറുമാസത്തേക്ക് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ചെലവിന്റെ 100% സർക്കാർ വഹിക്കുമെന്ന് യു. എസ്. പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു.

7500 ലേറെ അഗ്‌നിരക്ഷാപ്രവർത്തകർ തീ കെടുത്താനുള്ള കഠിനശ്രമത്തിലാണ്. എന്നാൽ തുടർച്ചയായി വീശുന്ന വരണ്ട കാറ്റാണ് തീകെടുത്തൽ പ്രയാസമാക്കുന്നത്. കാലിഫോർണിയയിലും പരിസരങ്ങളിലും നിന്നുള്ള അഗ്നിശമനാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

Latest News