Friday, April 4, 2025

ലൂസേഴ്‌സ് ഫൈനൽ ഇന്ന്: വിജയം ലക്ഷ്യമിട്ട് മൊറോക്കോയും ക്രൊയേഷ്യയും

ഖത്തർ ലോകകപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി മൊറോക്കോയും ക്രൊയേഷ്യയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 8.30 ന് ഖലീഫ സ്‌റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും ലക്ഷ്യം. സെമിയിൽ ക്രൊയേഷ്യ അർജന്റീനയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് പൊരുതി വീണത്.

2018 ലെ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായി മുന്നേറ്റം നടത്തിയവരായിരുന്നു മൊണ്ട്രിച്ചിൻറെ ക്രൊയേഷ്യ. അതേസമയം ലൂസേഴ്‌സ് ഫൈനലിൽ ഏറ്റുട്ടുന്ന അറബ്-ആഫ്രിക്കൻ പടയായ മൊറോക്കോ ആദ്യമായാണ് സെമിക്ക് യോഗ്യത നേടിയത്. ഖത്തർ ലോകകപ്പിൽ ഒരു തോൽവി മാത്രം നേടിയ ഇരുടീമുകളും തുല്യ ശക്തികളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയിലായായിരുന്നു ഫലം.

ഖത്തർ കിക്കിൽ മൂന്നാം സ്‌ഥാനത്തിനായി ഗോദയിലേക്ക് ഇറങ്ങുമ്പോൾ വിജയിച്ചു മടങ്ങുക എന്നത് തന്നെയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. എന്തിരുന്നാലും ഫുട്ബോൾ പ്രേമികൾക്ക് തീപാറുന്ന പോരാട്ടം തന്നെ ഖലീഫ സ്‌റ്റേഡിയത്തിൽ നിന്നും ഇന്ന് പ്രതീക്ഷിക്കാം.

Latest News