യൂണിവേഴ്സിറ്റി തലം വരെയുള്ള എല്ലാ പബ്ലിക് സ്‌കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകളുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ട് യുഎസ് സംസ്ഥാനമായ ലൂസിയാന. ‘നമ്മുടെ സംസ്ഥാനത്തിന്റെയും ദേശീയ സര്‍ക്കാരിന്റെയും അടിസ്ഥാന രേഖകള്‍’ എന്ന് പത്ത് കല്‍പ്പനകളെ വിശേഷിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി ഉത്തരവില്‍ ഒപ്പുവച്ചത്.
11 -14 ഇഞ്ച് പോസ്റ്ററില്‍ ‘വലുതും എളുപ്പത്തില്‍ വായിക്കാവുന്നതുമായ ഫോണ്ടില്‍’ വിശുദ്ധ വാചകം ഉള്‍പ്പെടുത്തണമെന്നും നിയമം ആവശ്യപ്പെടുന്നു.
2025-ഓടെ സംസ്ഥാന ധനസഹായം ലഭിക്കുന്ന എല്ലാ സ്‌കൂളുകളിലേയും, കോളജിലേയും ക്ലാസ് മുറികളിലും പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ പോസ്റ്ററുകള്‍ക്ക് പണം സംസ്ഥാന ഫണ്ടിംഗ് വാഗ്ദാനം ചെയ്യുന്നില്ല.
ടെക്സസ്, ഒക്ലഹോമ, യൂട്ട എന്നിവയുള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മറ്റ് സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1980-ല്‍, യുഎസ് സുപ്രീം കോടതി കെന്റക്കി നിയമം റദ്ദാക്കിയതുള്‍പ്പെടെ, പൊതു കെട്ടിടങ്ങളില്‍ പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിയമ പോരാട്ടങ്ങളും യുഎസില്‍ നടന്നിട്ടുണ്ട്.