ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളില്‍ ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. തിരഞ്ഞെടുപ്പ് വേളയില്‍ നല്കിയ വാഗ്ദാനമാണിതെന്നും ഉടന്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ അന്യസംസ്ഥാനക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ബിജെപി യോഗത്തില്‍ ശര്‍മ പറഞ്ഞു. ഈ കയ്യേറ്റങ്ങളെ ‘ലാന്‍ഡ് ജിഹാദ്’ എന്നാണ് അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സംസ്ഥാനത്തിന്റെ ജനസംഖ്യാശാസ്ത്രത്തെ ഇത് ഗുരുതരമായി ബാധിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ജനിച്ച വ്യക്തിക്ക് മാത്രം സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള നിര്‍ബന്ധിത യോഗ്യതാ മാനദണ്ഡം ആവിഷ്ക്കരിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് നല്കിയ വാഗ്ദാന പ്രകാരം ഒരു ലക്ഷം തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ ശര്‍മ പറഞ്ഞു.