ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതോടെയാണ് നിയമനം.
കരസേന ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം മുപ്പതിന് ദ്വിവേദിയും വിരമിക്കേണ്ടതാണ്. എന്നാല്‍ ജനറല്‍ പദവി ലഭിക്കുന്നതോടെ രണ്ട് വര്‍ഷം കൂടി സേവനം അനുഷ്ഠിക്കാം.