Sunday, November 24, 2024

മധ്യപ്രദേശിലെ ഓർഫനേജിൽ റെയ്‌ഡ്‌; കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് രണ്ടു വൈദികരെ അറസ്റ്റ് ചെയ്തു

മധ്യപ്രദേശിലെ ശ്യാംപൂരിലുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃതമായി റെയ്ഡ് നടത്തി സർക്കാർ ഉദ്യോഗസ്ഥർ. മുന്നറിയിപ്പില്ലാതെ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നാരോപിച്ച് രണ്ടു വൈദികരെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. മെയ് എട്ടിനാണ് സംഭവം.

ഓർഫനേജിനുപുറമെ പള്ളിയിലും പള്ളിമേടയിലും ഹോസ്റ്റലുകളിലും പരിശോധന നടത്തിയ സംഘം ദൈവാലയത്തിൽ പ്രവേശിച്ച് വിശുദ്ധ വസ്തുക്കൾ തകർത്തു. കത്തോലിക്കർ പാവനമായി സൂക്ഷിക്കുന്ന അൾത്താരയിലേക്ക് ഉദ്യോഗസ്ഥ സംഘം കയറുകയും അവിടെയുള്ള വിശുദ്ധവസ്തുക്കൾ തകർക്കുകയും ചെയ്തു. അൾത്താരയിൽ കയറാൻ ശ്രമിച്ച പരിശോധനാ സംഘത്തെ എതിർത്തതിനെ തുടർന്നാണ് തങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്‌തതെന്ന് അറസ്റ്റിലായ സാഗർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. ഇ പി ജോഷി പറഞ്ഞു.

ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. “എല്ലാവരുടെയും മുന്നിൽവെച്ച് വൈദികരെ മർദ്ദിച്ച ശേഷം അവർ പോലീസിനെ വിളിച്ചുവരുത്തി. ഞങ്ങളുടെ സ്ഥാപനത്തിലെ കംപ്യൂട്ടറുകൾ, സിസിടിവികൾ, മൊബൈൽ ഫോണുകൾ, മറ്റു പ്രധാന രേഖകൾ എന്നിവ നശിപ്പിച്ച ശേഷം ഞങ്ങളുടെ മേൽ മതപരിവർത്തന കുറ്റം ചുമത്തിയെന്നും അനാഥാലയം ഡയറക്ടർ ഫാദർ സിന്റോ വർഗീസ് പറഞ്ഞു.

Latest News