Monday, November 25, 2024

വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരം മലയാളി ഫോട്ടോഗ്രാഫര്‍ വിഷ്ണു ഗോപാലിന്

2023ലെ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാര്‍ഡ് മലയാളി ഫോട്ടോഗ്രാഫര്‍ വിഷ്ണു ഗോപാലിനു ലഭിച്ചു. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച മത്സരത്തില്‍ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തിലാണ് പുരസ്കാരം. 2014-ൽ ഖത്തറിൽ ആരംഭിച്ച പ്രമുഖ ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി മലയാളം ഖത്തറിന്‍റെ സഹസ്ഥാപകരില്‍ ഒരാളാണ് വിഷ്ണു ഗോപാല്‍.

ഈ വർഷത്തെ അവാർഡിന് 95 രാജ്യങ്ങളിൽ നിന്നുള്ള 49,957 എൻട്രികളാണ് വന്നത്. ആദ്യ മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളിലായി 600 ഓളം എന്‍ട്രികളുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് മലയാളിയായ വിഷ്ണുവെടുത്ത ചിത്രത്തിനു പുരസ്കാരം ലഭിച്ചത്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്‍റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാര്‍ഡ് നേടിക്കൊടുത്തത്.

വൈല്‍ഡ് ലൈഫ് രംഗത്ത് ലോകത്തിലെ മികച്ച ചിത്രങ്ങള്‍ക്ക് ആണ് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം അവാര്‍ഡുകള്‍ നല്‍കുന്നത്. 1964- മുതലാണ് അവര്‍ഡുകള്‍ സമ്മാനിച്ച് തുടങ്ങിയത്. ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവാര്‍ഡാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് (WPY 2023 ). ഫോട്ടോഗ്രഫിയിലെ ഓസ്കാര്‍ എന്നും ഇത് അറിയപ്പെടുന്നു.

Latest News