Monday, December 23, 2024

കാണാതായ എംഎച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്ന് മലേഷ്യ

കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 ന്റെ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ മലേഷ്യ തത്വത്തിൽ സമ്മതിച്ചതായി ഗതാഗത മന്ത്രി ആന്റണി ലോക്കെ വെള്ളിയാഴ്ച പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന നിഗൂഢതകളിലൊന്നായി അവശേഷിച്ച എംഎച്ച് 370 വിമാനത്തിന്റെ തിരോധാനം 2014 മാർച്ച് എട്ടിനാണു സംഭവിച്ചത്.

227 യാത്രക്കാരും 12 ജീവനക്കാരും കാണാതാവുമ്പോൾ ബോയിംഗ് 777 വിമാനമായ എംഎച്ച് 370 ൽ ഉണ്ടായിരുന്നു. ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ ആണ് വിമാനം അപ്രത്യക്ഷമാകുന്നത്. 2018 ൽ വിമാനത്തിനായി അവസാനമായി തിരച്ചിൽ നടത്തിയ പര്യവേക്ഷണ സ്ഥാപനമായ ഓഷ്യൻ ഇൻഫിനിറ്റിയിൽ നിന്നാണ് തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു പുതിയ പ്രദേശം തിരയാനുള്ള നിർദ്ദേശം വന്നതെന്ന് ഗതാഗത മന്ത്രി ആന്റണി ലോക്കെ പറഞ്ഞു.

അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ സ്ഥാപനത്തിന് 70 മില്യൺ ഡോളർ ലഭിക്കുമെന്ന് ലോക്കെ പത്രസമ്മേളനത്തിൽ പറഞ്ഞു. “ഞങ്ങളുടെ ഉത്തരവാദിത്തവും കടപ്പാടും പ്രതിബദ്ധതയും അടുത്ത ബന്ധുക്കളോടാണ്. ഈ സമയം പോസിറ്റീവ് ആയിരിക്കുമെന്നും അവശിഷ്ടങ്ങൾ കണ്ടെത്തുകയും കുടുംബങ്ങൾക്ക് നൽകാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുകായും ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു.

വിമാനം മനപ്പൂർവ്വം വഴിതിരിച്ചുവിടാനുള്ള സാധ്യത മലേഷ്യൻ അന്വേഷകർ തുടക്കത്തിൽ തള്ളിക്കളഞ്ഞിരുന്നില്ല. വിമാനം കണ്ടെത്തിയാൽ 70 മില്യൺ ഡോളർ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തിരച്ചിൽ നടത്താൻ മലേഷ്യ 2018 ൽ ഓഷ്യൻ ഇൻഫിനിറ്റിയുമായി കരാറിൽ എത്തിയിരുന്നു എങ്കിലും അവർ നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News