ഭവനരഹിതർക്കുവേണ്ടി ഹൈ ഫ്രീക്വൻസി ഫിസിയോ തെറാപ്പി ഉപകരണങ്ങൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറി മാൾട്ട പ്രസിഡന്റ് മറിയം സ്‌പിറ്റെറി ഡെബോനോ. ജനുവരി 24 ന് വത്തിക്കാനിൽവച്ചു നടത്തിയ 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയുടെ അവസാനത്തിലാണ് മറിയം സ്‌പിറ്റെറി ഇവ മാർപാപ്പയ്ക്ക് നൽകിയത്.
ഫിസിയോ തെറാപ്പിയും ശാരീരിക ചികിത്സകളും നൽകുമ്പോൾ സഹായകരമാകുന്ന വേദനസംഹാരികളായ ഉപകരണങ്ങൾ വത്തിക്കാനിലെ ഉപവിപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡിക്കാസ്റ്ററിയുടെ ക്ലിനിക്കിന് സമ്മാനിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
മെഡിറ്ററേനിയൻ മേഖലയിലെ സാഹചര്യങ്ങൾ, ഇസ്രായേലിലെയും പാലസ്തീനിലെയും സംഘർഷങ്ങൾ, യുക്രൈനിലെ പ്രതിസന്ധി, കുടിയേറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിങ്ങനെയുള്ള അന്താരാഷ്ട്രപ്രസക്തമായ വിവിധ വിഷയങ്ങളും മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടു.