Monday, November 25, 2024

മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ പൊതുദർശനം ഇന്ന്

വയനാട് മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പൊതുദർശനം ഇന്ന്. മൃതദേഹങ്ങൾ ഉച്ചയോടെ മക്കിമല സ്കൂളിൽ പൊതുദർശനത്തിനു വയ്‌ക്കും; തുടര്‍ന്ന് സംസ്കാരവും ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് നാലുമണിയോടെ കണ്ണോത്തുമലയിലായിരുന്നു തേയിലത്തോട്ടം തൊഴിലാളികളായ ഒൻപതുപേരുടെ ജീവനപഹരിച്ച അപകടമുണ്ടായത്.

കണ്ണോത്തുമലയ്ക്കു സമീപം വളവും ഇറക്കവുമുള്ള റോഡില്‍ തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. 25 മീറ്റർ താഴ്ചയിലേക്കു പോയ ജീപ്പ് അരുവിയിലെ കല്ലുകളിലേക്കു മറിഞ്ഞതാണ് അപകടം ഗുരുതരമാക്കിയത്. ദീപു ട്രേഡിങ് കമ്പനിയുടെ കെ.എൽ. 11 ഡി 5655 നമ്പർ ജിപ്പാണ് അപകടത്തിൽപെട്ടത്.

അതേസമയം അപകടത്തിൽ മരിച്ച ഒൻപതുപേരെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ അമ്മയും മകളുമുണ്ട്. മക്കിമല ആറാം നമ്പർ പാടിയിലെ ശാന്തയും മകൾ ചിത്രയുമാണ് മരിച്ചത്. ഇരുവരുമടക്കം ഒൻപതുപേരും മക്കിമല ആറാം നമ്പർ മേഖലയിലുള്ളവരാണ്. ശോഭന, കാർത്യായനി, ഷീജ, ചിന്നമ്മ, റാബിയ, ലീല, റാണി, ശാന്ത, ചിത്ര എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരിൽ മൂന്നുപേരുടെ നില ​ഗുരുതരമായി തുടരുകയാണ്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. ദുരന്തത്തെ തുടര്‍ന്ന് തലപ്പുഴയിൽ ഇന്ന് കടകൾ തുറക്കില്ല.

Latest News