Thursday, May 15, 2025

ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതിന് ലാബ് പരിശോധന നിര്‍ബന്ധം; നിര്‍ദേശവുമായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍

ലാബ് പരിശോധനയ്ക്കുശേഷം മാത്രം ആന്റിബയോട്ടിക്കുകള്‍ എഴുതിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശം. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങള്‍ക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കള്‍ച്ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ് വേണ്ടത്.

ആന്റിബയോട്ടിക്കുകള്‍ ഗുരുതര രോഗബാധയുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രി അധികാരികള്‍ എന്നിവരൊക്കെ ജാഗ്രത പുലര്‍ത്തണം. ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയശേഷംമാത്രമേ മരുന്നുകള്‍ നിര്‍ദേശിക്കാവൂ. മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡം വിവരിക്കുന്ന ടൂള്‍ കിറ്റും കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

 

Latest News