Sunday, November 24, 2024

മണിപ്പൂർ കലാപത്തിനു കാരണം തെറ്റിദ്ധാരണയും നിക്ഷിപ്ത താൽപ്പര്യങ്ങളും: മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

മണിപ്പൂർ കലാപത്തിന് കാരണം തെറ്റിദ്ധാരണയും നിക്ഷിപ്ത താൽപ്പര്യങ്ങളുമാണെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. 77-ാമത് സ്വാതന്ത്ര്യ ദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

“ചില തെറ്റിദ്ധാരണകളും നിക്ഷിപ്ത താൽപ്പര്യങ്ങളുമാണ് മണിപ്പൂർ കലാപത്തിന് പിന്നിൽ. സംസ്ഥാനത്തെ സമാധാന നില സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്” മുഖ്യമന്ത്രി പറഞ്ഞു. കലാപത്തെ തുടർന്ന് ദുരിത ബാധിതരായ ആളുകളെ ഉടൻ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ എല്ലാ മലയോര, താഴ്‌വര ജില്ലകളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നതായാണ് റിപ്പോർട്ടുകൾ.

Latest News